നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗിൽ ഒഴിവുകൾ; അപേക്ഷ നൽകാം

ന്യൂഡൽഹി: നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗിൽ ഒഴിവുകൾ. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ആകെ 292 ഒഴിവുകളാണുള്ളത്. ഷോർട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് NCERT വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കും. ഷോർട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ അവരുടെ യോഗ്യതാ പരിശോധനയ്ക്ക് ശേഷം മാത്രമേ അഭിമുഖത്തിൽ പങ്കെടുക്കാൻ അനുവദിക്കൂ. ഓൺലൈൻ നടപടികൾ ഒക്ടോബർ 10 ന് ആരംഭിക്കും. ഒക്ടോബർ 28 ആണ് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി.

അൺ റിസർവ്ഡ്/ഒബിസി/ഇഡബ്ല്യുഎസ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ 1000 രൂപ ഫീസ് അടയ്ക്കേണ്ടതാണ്. SC/ST/PWD വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്കും വനിതാ ഉദ്യോഗാർത്ഥികൾക്കും ഫീസ് നൽകേണ്ടതില്ല.

വിശദ വിവരങ്ങൾ:

പ്രൊഫസർ/ലൈബ്രേറിയൻ : അക്കാദമിക് ലെവൽ 14, പ്രവേശന വേതനം 1,44,200/- രൂപ (പ്രീ-റിവൈസ്ഡ് സ്‌കെയിൽ ഓഫ് പേ : Rs.37,400-67,000 കൂടെ AGP-10,000)

അസോസിയേറ്റ് പ്രൊഫസർ: അക്കാദമിക് ലെവൽ 13A, പ്രവേശന വേതനം രൂപ. 1,31,400/- (പ്രീ-റിവൈസ്ഡ് സ്‌കെയിൽ ഓഫ് പേ : Rs.37,400-67,000 കൂടെ AGP – 9,000)

അസിസ്റ്റന്റ് പ്രൊഫസർ/അസിസ്റ്റന്റ് ലൈബ്രേറിയൻ: അക്കാദമിക് ലെവൽ 10, പ്രവേശന വേതനം 57,700/- രൂപ (പ്രീ-റിവൈസ്ഡ് സ്‌കെയിൽ ഓഫ് പേ: 15,600-39,100 രൂപയ്ക്കൊപ്പം AGP-6,000)