ന്യൂഡൽഹി: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന സയന്റിഫിക് അസിസ്റ്റന്റ് (കേന്ദ്ര കാലാവസ്ഥാ വകുപ്പ് ) പരീക്ഷയ്ക്ക് അപേക്ഷ നൽകാം. 2022 ഒക്ടോബർ 18 രാത്രി 11 മണിവരെ ഓൺലൈനിലൂടെ അപേക്ഷ സമർപ്പിക്കാം. 2022 ഡിസംബറിൽ കംപ്യൂട്ടർ അധിഷ്ടിത പരീക്ഷ രാജ്യത്തുടനീളം നടത്തും.
പരീക്ഷാ തീയതി എസ്.എസ്.സി വെബ്സൈറ്റിലൂടെ പിന്നീട് അറിയിക്കും. 990 ഒഴിവുകളുണ്ട്. അപേക്ഷ സമർപ്പിക്കാനും വിശദ വിവരങ്ങൾക്കും http://ssc.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. ആവശ്യമായ സഹായത്തിന് തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ രാവിലെ 10 നും വൈകുന്നേരം 5 മണിക്കുമിടയിൽ 080-25502520, 9483862020 എന്നീ ഹെൽപ് ലൈൻ നമ്പരുകളിൽ വിളിക്കാം.
100 രൂപയാണ് അപേക്ഷ ഫീസ്. വനിത/ പട്ടികജാതി/ പട്ടികവർഗ/ വിമുക്ത ഭട വിഭാഗങ്ങൾക്ക് ഫീസില്ല. ശമ്പളം എക്സ് വിഭാഗത്തിലുള്ള നഗരങ്ങളിൽ ഏകദേശം 63,000 രൂപ ആയിരിക്കും.

