ഡമാസ്കസ്: സിറിയയിൽ സ്ഫോടനം. സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ സൈനിക ബസിൽ ഉണ്ടായ സ്ഫോടനത്തിൽ 18 പേരാണ് കൊല്ലപ്പെട്ടത്.
സ്ഫോടനത്തിൽ 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സിറിയൻ സ്റ്റേറ്റ് മീഡിയയാണ് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടനകളൊന്നും രംഗത്തെത്തിയിട്ടില്ല. ഒരു പതിറ്റാണ്ടിലേറെയായി ,ിറിയയിൽ സംഘർഷം തുടരുകയാണ്. ലക്ഷക്കണക്കിന് ആളുകൾക്കാണ് ആക്രമണത്തെ തുടർന്ന് ഇതുവരെ ജീവൻ നഷ്ടമായത്.
കഴിഞ്ഞ മാർച്ച് മാസം മദ്ധ്യ സിറിയയിലെ പാൽമിറയ്ക്ക് സമീപം സൈനിക ബസിനുനേരെ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 13 സൈനികരാണ് കൊല്ലപ്പെട്ടത്. തെക്കൻ മദ്ധ്യസിറിയയിൽ സജീവമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് സർക്കാരിന്റെ ആരോപണം.

