സഹകരണ ബാങ്കുകളിൽ സാമ്പത്തിക ക്രമക്കേട്; പി കെ ശശിക്കെതിരായ പരാതി പരിശോധിക്കാൻ നിർദ്ദേശം നൽകി സിപിഎം

തിരുവനന്തപുരം: പാലക്കാട്ടെ സിപിഎം നേതാവ് പി കെ ശശിക്കെതിരായ പരാതി പരിശോധിക്കാൻ നിർദ്ദേശം നൽകി സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. സിപിഐഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് പി കെ ശശിക്കെതിരെ ഉയർന്ന പരാതി. എം വി ഗോവിന്ദൻ പങ്കെടുത്ത ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

ഞായറാഴ്ച സിപിഎം മണ്ണാർക്കാട് ഏരിയ കമ്മിറ്റിയും ലോക്കൽ കമ്മിറ്റിയും യോഗം ചേരുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പാലക്കാട് ജില്ല സെക്രട്ടറിയും ജില്ലയിലെ സംസ്ഥാന നേതാക്കളും യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.