ഗുജറാത്ത്: ദേശീയ ഗെയിംസ് വോളിബോളില് കേരളത്തിന്റെ പുരുഷ-വനിതാ ടീമുകള്ക്ക് സ്വര്ണം. തമിഴ്നാടിനെ തോല്പ്പിച്ചാണ് കേരള പുരുഷ ടീം സ്വര്ണം നേടിയത്. എതിരില്ലാതെ മൂന്ന് സെറ്റുകള് നേടിയാണ് വിജയം. സ്കോര് 25-23, 28-26, 27-25. സെമിയില് ഗുജറാത്തിനെ നേരിട്ടുള്ള സെറ്റുകള്ക്ക് കീഴടക്കിയായിരുന്നു കേരളത്തിന്റെ ഫൈനല് പ്രവേശനം.
അതേസമയം, ബംഗാളിനെ നേരിട്ടുള്ള സെറ്റുകള്ക്ക് കീഴടക്കിയാണ് വനിതാ ടീം#ണം നേടിയത്. ആദ്യ രണ്ട് സെറ്റുകളില് ബംഗാള് കടുത്ത വെല്ലുവിളിയാണ് കേരളത്തിന് ഉയര്ത്തിയത്. നിലവിലെ സ്വര്ണ മെഡല് ജേതാക്കളായിരുന്നു കേരളം. സ്കോര് 25-22, 36-34, 25-19

