ഫോണ്‍പേ സിംഗപ്പൂരില്‍ നിന്ന് ഇന്ത്യയിലേക്ക്

പ്രമുഖ ഡിജിറ്റല്‍ പേയ്മെന്റ് സ്ഥാപനമായ ഫോണ്‍പേ തങ്ങളുടെ ആസ്ഥാനം സിംഗപ്പൂരില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നു. മൂന്ന് ഘട്ടങ്ങളിലായാണ് സിംഗപ്പൂരില്‍ നിന്നും ഇന്ത്യയിലേക്കുള്ള കൂടുമാറ്റം ഫോണ്‍പേ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ വര്‍ഷം സിംഗപ്പൂരിലുള്ള എല്ലാ അനുബന്ധ സ്ഥാപനങ്ങളെയും ഫോണ്‍പേ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനിയുടെ കുടക്കീഴിലേക്ക് കൊണ്ടുവന്നു.

അതേസമയം, ഇന്‍ഷുറന്‍സ് ബ്രോക്കിംഗും വെല്‍ത്ത് ബ്രോക്കിംഗ് സേവനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. തുടര്‍ന്ന് രണ്ടാമതായി ഫോണ്‍പേ ജീവനക്കാര്‍ക്കായി പുതിയ സ്റ്റോക്ക് ഉടമസ്ഥത പ്ലാന്‍ അവതരിപ്പിച്ചു. ഇതിലൂടെ ജീവനക്കാരുടെ നിലവിലുള്ള സ്റ്റോക്ക് ഉടമസ്ഥത പ്ലാനുമായി പുതിയതിനെ സംയോജിപ്പിച്ചു. മൂന്നാമതായി ഓട്ടോമാറ്റിക് ഓവര്‍സീസ് ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് നിയമങ്ങള്‍ പ്രകാരം ഫോണ്‍പേ അടുത്തിടെ ഏറ്റെടുത്ത ഇന്ഡസ് ഓഎസ് ആപ്പ്സ്റ്റോറിന്റെ ഉടമസ്ഥാവകാശവും സിംഗപ്പൂരില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റി.

അതിനിടെ, ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഫോണ്‍ പേ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 2022 അവസാനത്തോടെ ഫോണ്‍പേ, രാജ്യത്തുടനീളമുള്ള മൊത്തം ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ജീവനക്കാരുടെ എണ്ണം 2023 -ഓടെ നിലവിലുള്ള 2,600 ല്‍ നിന്ന് 5,400 ആയി ഉയര്‍ത്തും .