ഡല്ഹി: മണിരത്നം ചിത്രം പൊന്നിയിന് സെല്വന്-1 തിയേറ്ററുകള് ഇളക്കി മറിച്ച് ജൈത്രയാത്ര തുടരുന്നു. ലോകമെമ്ബാടും ചിത്രത്തിന് വന് വരവേല്പ്പ് ലഭിച്ചതോടെ ആഗോളതലത്തില് 400 കോടി കളക്ഷന് മറികടന്നുവെന്നാണ് റിപ്പോര്ട്ട്. വരുംദിവസങ്ങളില് അഞ്ഞൂറു കോടി കളക്ഷന് ബോക്സ് ഓഫീസില് നേടാനും പിഎസ്-1ന് കഴിയുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം.
അമേരിക്കയില് ഏറ്റവുമധികം കളക്ഷന് വാരിക്കൂട്ടിയ തമിഴ് ചിത്രമായി മാറിയ പൊന്നിയിന് സെല്വന് രജനികാന്ത് ചിത്രമായ 2.0യെ മറികടന്നാണ് ഈ നേട്ടം കൈവരിച്ചത്. യുഎസ് കൂടാതെ ഓസ്ട്രേലിയ, യുകെ, സിംഗപ്പൂര്, മലേഷ്യ എന്നിവിടങ്ങളിലും പിഎസ്-1 റെക്കോര്ഡ് തിരുത്തി കഴിഞ്ഞു.
സെപ്റ്റംബര് 30ന് വേള്ഡ് റിലീസ് ചെയ്ത ചിത്രം പത്ത് ദിവസങ്ങള് പിന്നിടുമ്ബോഴേക്കുമാണ് 400 കോടി ക്ലബ്ബില് ഇടംപിടിച്ചത്. 2.0. വിക്രം എന്നീ ചിത്രങ്ങള്ക്ക് ശേഷം 400 കോടി കടക്കുന്ന തമിഴ് സിനിമയാണ് പിഎസ്-1. തമിഴ്നാട്ടില് കൂടാതെ കര്ണാടകയിലും ചിത്രം നിറഞ്ഞ സദസുകളില് ഓടിക്കൊണ്ടിരിക്കുകയാണ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലാണ് ചിത്രം റിലീസിനെത്തിയത്.

