ഒരു ഗ്രൂപ്പില്‍ 1024 പേര്‍; പുത്തന്‍ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്‌

ഒരു ഗ്രൂപ്പില്‍ 1024 പേരെ ചേര്‍ക്കാന്‍ കഴിയുന്ന പുത്തന്‍ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്. വാട്ട്‌സാപ്പ് ബീറ്റ ഉപയോക്താക്കള്‍ക്ക് ഈ അപ്‌ഡേറ്റ് ലഭ്യമാണ്.

നിലവില്‍ 512 പേരെ വരെയാണ് ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ആഡ് ചെയ്യാനാകുക. ബീറ്റ ഉപയോക്താക്കള്‍ പങ്കിട്ട സ്‌ക്രീന്‍ഷോട്ട് അനുസരിച്ച് ഗ്രൂപ്പ് ഓപ്പണ്‍ ചെയ്യുമ്‌ബോള്‍ ആഡ് കോണ്‍ടാക്ട് എന്ന ഓപ്ഷന് അരികിലായി ‘1024-ല്‍ 1’ എന്ന രീതിയില്‍ കോണ്‍ടാക്ടുകള് കാണാന്‍ കഴിയും.

അതേസമയം, സേവനം ഇതുവരെ ഒഫീഷ്യലി ആരംഭിച്ചിട്ടില്ല. പരീക്ഷണാടിസ്ഥാനത്തിലാണ് ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. ബീറ്റ ഉപയോക്താക്കള്‍ക്ക് മാത്രമേ എല്ലാ ഫീച്ചറുകളും ഉള്ള പ്രീമിയം മെനുവില്‍ പ്രവേശനമുള്ളൂ. ബിസിനസുകളെ ലക്ഷ്യം വെച്ചാണ് പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. പണമടച്ചുള്ള മിക്ക ഫീച്ചറുകളും ശരാശരി ഉപയോക്താവിന് ഉപയോഗപ്രദമാകില്ല. പ്രീമിയം അക്കൗണ്ട് ഉപയോക്താക്കള്‍ക്ക് മൂന്ന് മാസത്തിലൊരിക്കല്‍ കോണ്‍ടാക്ട് ലിങ്ക് മാറ്റാം. ഫോണ്‍ നമ്ബര്‍ ടൈപ്പ് ചെയ്യുന്നതിനു പകരം ഉപഭോക്താക്കള്‍ക്ക് ഒരു ബിസിനസ് കണ്ടെത്താനുള്ള എളുപ്പമാര്‍ഗമാണിത്.