ഡൂറണ്ട് കപ്പിലും എ എഫ് സി കപ്പിലും പരാജയങ്ങള്‍ ഏറ്റുവാങ്ങിയ എടികെ മോഹന്‍ ബഗാന് ഐ എസ് എല്ലിലും തോല്‍വിയോടെ തുടങ്ങേണ്ടി വന്നു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു പരാജയം. ആദ്യ പകുതിയില്‍ മോഹന്‍ ബഗാന്‍ ലീഡ് എടുത്തിരുന്നു. അവിടെ നിന്ന് തിരിച്ചടിച്ചാണ് ചെന്നൈയിന്‍ വിജയിച്ചത്.
മത്സരത്തിന്റെ 27ആം മിനുട്ടില്‍ ഹ്യൂഗോ ബൗമസ് നല്‍കിയ പാസ് സ്വീകരിച്ച് മന്‍വീര്‍ സിംഗ് ആണ് മോഹന്‍ ബഗാനെ മുന്നില്‍ എത്തിച്ചത്. രണ്ടാം പകുതിയില്‍ ഒരു പെനാള്‍ട്ടി ചെന്നൈയിനെ കളിയിലേക്ക് തിരികെയെത്തിച്ചു. പെനാള്‍ട്ടി വിജയിച്ച കരികരി തന്നെ സ്‌പോട്ടില്‍ നിന്ന് ഗോളും നേടി.
ഇതു കഴിഞ്ഞ് 83ആം മിനുട്ടില്‍ റഹീം അലിയുടെ ഒരു നല്ല സ്‌ട്രൈക്ക് ചെന്നൈയിന്റെ വിജയ ഗോളായും മാറി. അടുത്ത മത്സരത്തില്‍ മോഹന്‍ ബഗാന്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ആകും നേരിടേണ്ടത്.

