ന്യൂഡൽഹി: ആം ആദ്മി മന്ത്രി രാജേന്ദ്ര പാൽ ഗൗതം രാജിവെച്ചു. 10000 ഹിന്ദുക്കളെ ബുദ്ധമതത്തിലേക്ക് മാറ്റുന്ന ചടങ്ങിൽ പങ്കെടുത്ത് ഹിന്ദുദൈവങ്ങൾക്കെതിരെ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് വിവാദത്തിലായ വ്യക്തിയാണ് രാജേന്ദ്ര പാൽ ഗൗതം. ഹിന്ദു വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത ആംആദ്മി മന്ത്രിയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാളിനെതിരെ ബിജെപി പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി രാജി വെച്ചത്. ആം ആദ്മി ഡൽഹി സർക്കാരിൽ സാമൂഹ്യ ക്ഷേമവകുപ്പ് മന്ത്രിയായിരുന്നു രാജേന്ദ്ര പാൽ ഗൗതം.
‘ബ്രഹ്മ, വിഷ്ണു, മഹേശ്വര എന്നിവ ദൈവങ്ങളായി താൻ ഒരിയ്ക്കലും പരിഗണിക്കില്ല. ഈ ദൈവങ്ങളെ ആരാധിക്കുകയുമില്ല. രാമനെയും കൃഷ്ണനെയും ദൈവമായി പരിഗണിക്കില്ല. അവരെ ആരാധിക്കുകയും ചെയ്യില്ല. ഗൗരി ഗണപതിയെയും മറ്റേതെങ്കിലും ഹിന്ദു ദൈവങ്ങളെയും ദേവതകളെയും പിന്തുടരില്ലെന്നും ആരാധിക്കില്ലെന്നും പ്രതിജ്ഞയെടുക്കുന്ന എന്നായിരുന്നു 10,000 ഹിന്ദുക്കളെ ബുദ്ധമതത്തിലേക്ക് മതപരിവർത്തനം ചെയ്യുന്ന ചടങ്ങളിൽ മന്ത്രി ചൊല്ലിക്കൊടുത്ത പ്രതിജ്ഞ. ഇതിന്റെ വീഡിയോയും സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
തുടർന്ന് സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തുകയായിരുന്നു. ഒടുവിൽ മന്ത്രി രാജിവെച്ചു.

