ഫാക്കൽറ്റി ഇന്റർവ്യു: അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട: ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലേക്ക് വിവിധ വിഷയങ്ങൾ പി.എസ്.സി പരിശീലനം നൽകുന്നതിലേക്ക് ഫാക്കൽറ്റികളെ തിരഞ്ഞെടുക്കുന്നതിനായും നിലവിലെ ഫാക്കൽറ്റി നവീകരിക്കുന്നതിനായും യോഗ്യതയും പ്രവർത്തി പരിചയവുമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ ബിരുദമോ ഉയർന്ന യോഗ്യതയോ ഉള്ളവരോ ആയിരിക്കണം.

അപേക്ഷകൾ നിർദ്ദിഷ്ട ഫോമിൽ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് പാസ്‌പോർട്ട് സൈസ് ഫോട്ടോ, തിരിച്ചറിയൽ രേഖയുടെ പകർപ്പ് എന്നിവ സഹിതം ഒക്ടോബർ 15നകം പ്രിൻസിപ്പാൾ, കോച്ചിംഗ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത്‌സ്, ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ ബിൽഡിംഗ് തൈക്കാവ്, പത്തനംതിട്ട, പിൻ 689 645 എന്ന വിലാസത്തിലോ നേരിട്ടോ സമർപ്പിക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ : 9447 049 521, 9961 602 993.

അതേസമയം, സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മപദ്ധതി പത്തനംതിട്ട ജില്ലാ ഓഫീസിൽ ടെക്‌നിക്കൽ അസിസ്റ്റന്റിന്റെ ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദവും ഒപ്പം കമ്പ്യൂട്ടർ സയൻസിൽ ഗവ.അംഗീകൃത ബിരുദാനന്തര ഡിപ്ലോമയും ഉളളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. കരാർ നിയമന കാലയളവിൽ സർക്കാർ അംഗീകൃത വേതനത്തിന് അർഹതയുണ്ടായിരിക്കും. വെളളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഒക്ടോബർ 20 നകം അതത് ജില്ലാ കോർഡിനേറ്റർമാർക്ക് നൽകണം. ജില്ലാ കോ-ഓർഡിനേറ്റർ, നവകേരളം കർമ്മപദ്ധതി 2, ജില്ലാ പ്ലാനിംഗ് ഓഫീസ്, കളക്ട്രേറ്റ്, പത്തനംതിട്ട 689 645.