ആരോഗ്യ പരിപാലനത്തെ കുറിച്ച് വേണ്ടത്ര ശ്രദ്ധ പുലർത്താത്തവരാണ് നമ്മളിൽ പലരും. രോഗങ്ങൾ പടികടന്നെത്തുന്നതോടെയാണ് പലരും ആരോഗ്യ സംരക്ഷണത്തെ കുറിച്ചും വ്യായാമത്തെ കുറിച്ചും ചിന്തിക്കുന്നത്. വ്യായാമം ചെയ്യുമ്പോൾ പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
അതിരാവിലെ വേണം വ്യായാമം ചെയ്യേണ്ടത്. രാവിലെ സമയമില്ലാത്തവർക്ക് വൈകുന്നേരം ചെയ്യാം. വ്യായാമങ്ങൾ ചെയ്യാനൊരുങ്ങുമ്പോൾ ആദ്യത്തെ 5-10 മിനിറ്റുകൾ വാം അപ്പ് എകസർസൈസുകൾ ചെയ്യണം. കഠിനമായ വ്യായാമങ്ങൾക്ക് ശേഷം പത്ത് മിനിറ്റ് നേരം കുറച്ച് ഡൗൺ എക്സർസൈസുകൾ ചെയ്യണം.
ഏത് അസുഖമുള്ളവർക്കും ചെയ്യാവുന്ന വ്യായാമങ്ങളാണ് നടത്തം. ഓസ്റ്റിയോപോറോസിസ് പ്രശ്നമുള്ളവർ കടുത്ത വ്യായാമങ്ങൾ ഒഴിവാക്കണം. പ്രമേഹമുള്ളവർ വ്യായാമം ചെയ്യുന്നതിന് അര മണിക്കൂർ മുമ്പ് ഒരു ഗ്ലാസ് പാട നീക്കിയ പാലോ ജ്യൂസോ കഴിക്കുന്നത് നല്ലതാണ്. കഠിനമായ വെയ്റ്റ് ലിഫ്റ്റിങ് പോലുള്ളവ ആർത്തവക്കാലത്ത് ഒഴിവാക്കണം.

