എഡിജിപി വിജയ് സാഖറെക്ക് എൻഐഎയിലേക്ക് നിയമനം

തിരുവനന്തപുരം: എഡിജിപി വിജയ് സാഖറെക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ ലഭിച്ചു. ദേശീയ അന്വേഷണ ഏജൻസിയിലേക്കാണ് വിജയ് സാഖ്‌റെയ്ക്ക് നിയമനം ലഭിച്ചിട്ടുള്ളത്. ഇടതു സർക്കാറിന്റെ അതിവിശ്വസ്തനായ പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളാണ് വിജയ് സാഖ്‌റെ. നിലവിൽ കേരളാ പോലീസിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് സാഖറെ. എൻഐഎയിൽ ഇൻസ്പെക്ടർ ജനറലായാണ് അദ്ദേഹത്തിന് പുതിയ നിയമനം ലഭിക്കുന്നത്. ചുമതലയേറ്റെടുക്കുന്ന ദിവസം മുതൽ അഞ്ച് വർഷത്തേക്കാണ് നിയമനം.

നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയിലേക്കാണ് വിജയ് സാഖറെ ഡെപ്പ്യൂട്ടേഷൻ ചോദിച്ചതെങ്കിലും അദ്ദേഹത്തിന് നിയമനം ലഭിച്ചത് എൻഐഎയിലേക്കാണ്. ചുമതലയേറ്റെടുക്കുന്ന ദിവസം മുതൽ അഞ്ച് വർഷത്തേക്കാണ് ഇദ്ദേഹത്തെ എൻഐഎയിൽ നിയമിക്കുന്നത്. ആവശ്യമെന്ന് തോന്നിയാൽ കേന്ദ്ര സർക്കാരിന് അതിന് മുൻപ് തന്നെ അദ്ദേഹത്തെ ചുമതലയിൽ നിന്ന് നീക്കുകയും ചെയ്യും.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി പ്രവർത്തിക്കുന്നതിനിടെയായിരുന്നു വിജയ് സാഖറെയെ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമം ലഭിച്ചത്. 1996 കേരള കേഡറിലെ ഐപിഎസ് ഓഫീസറാണ് വിജയ് സാഖറെ. നരബലി കേസിന്റെ അന്വേഷണ ചുമതലയും സാഖറെ വഹിക്കാൻ തീരുമാനിച്ചിരുന്നു. അതിവിടെയാണ് പുതിയ നിയമന ഉത്തരവ് ലഭിച്ചിട്ടുള്ളത്.