സംസ്ഥാന ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന 27-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് മമ്മൂട്ടി അഭിനയിച്ച് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ‘നന്‍പകല്‍ നേരത്ത് മയക്കം’, കുഞ്ചാക്കോ ബോബന്‍ നായകനായ മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ‘അറിയിപ്പ് ‘ എന്നീ രണ്ട് മലയാള ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു.
മലയാളം സിനിമ ഇന്ന് വിഭാഗത്തിലേക്ക് സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത വഴക്ക് ഉള്‍പ്പെടെ 12 ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു. ആയിരത്തൊന്ന് നുണകള്‍ ( കെ.വി താമര്‍), ബാക്കി വന്നവര്‍ (അമല്‍ പ്രാസി), പട (കെ.എം കമല്‍), നോര്‍മല്‍ (പ്രതീഷ് പ്രസാദ്), ഗ്രേറ്റ് ഡിപ്രഷന്‍ (എച്ച്.അരവിന്ദ്), വേട്ടപ്പട്ടികളും ഓട്ടക്കാരും (ജി.രാരിഷ്), ആണ് (സിദ്ധാര്‍ത്ഥ് ശിവ), ഭര്‍ത്താവും ഭാര്യയും മരിച്ച രണ്ടു മക്കളും (സതീഷ് ബാബുസേനന്‍, സന്തോഷ് ബാബുസേനന്‍), ധബാരി ക്യുരുവി ( പ്രിയനന്ദനനന്‍). ഫ്രീഡം ഫൈറ്റ് (ജിയോ ബേബി). 19(1(A) (വി.എസ് ഇന്ദു) എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. സംവിധായകന്‍ ആര്‍.ശരത് ചെയര്‍മാനും ഷെറി, രഞ്ജിത് ശങ്കര്‍, അനുരാജ് മനോഹര്‍, കെ.ജെ.ജീവ എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.

