വാട്സാപ്പിന്റെ ഒരു വ്യാജ പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നു എന്ന് റിപ്പോര്ട്ട്. ഈ ആപ്ലിക്കേഷന് ആളുകളുടെ ചാറ്റുകള് നിരീക്ഷിക്കുന്നുണ്ട് എന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. ജനപ്രിയമായ ജിബി വാട്സ്ആപ്പ് എന്ന വാട്സാപ്പിന്റെ തേഡ്പാര്ട്ടി ക്ലോണ് പതിപ്പാണ് വലിയ അളവിലുള്ള ആന്ഡ്രോയിഡ് സ്പൈ വെയറുകള് കണ്ടെത്തിയിരിക്കുന്നത്.
ഇത്തരം ആപ്ലിക്കേഷനുകള്ക്ക് ഉപഭോക്താക്കളെ നിരീക്ഷിക്കാനുള്ള പലവിധ കഴിവുകളുണ്ടാവും. വീഡിയോ പകര്ത്താനും ശബ്ദം റെക്കോര്ഡ് ചെയ്യാനും സാധിക്കുമെന്നും റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു.
അതേസമയം, വാട്സാപ്പിന്റെ ഈ പകര്പ്പ് ഗൂഗിള് പ്ലേ യില് ലഭ്യമല്ല. എന്നാല് മറ്റ് പല വെബ്സൈറ്റുകളിലും ഇത് ലഭ്യമാണ്. പൊതുവേ വിവിധ തരത്തിലുള്ള ആപ്ലിക്കേഷനുകള് നാം ഉപയോഗിക്കാറുണ്ട്. തേഡ്പാര്ട്ടി ആപ്ലിക്കേഷനുകള് ഒരു തരത്തിലും സുരക്ഷിതമല്ലെന്ന് അധികൃതര് മുന്നറിയിപ്പും പുറത്തിവിട്ടിട്ടുള്ളതാണ്. എന്നിട്ടും ഇന്ന് നിരവധി ആളുകളാണ് ഈ വാട്സആപ്പ് ഉപയോഗിക്കുന്നത്. എന്തായാലും ജിബി വാട്സ്ആപ്പ് ഉള്പ്പെടെയുള്ള തേര്ഡ് പാര്ട്ടി ആപ്ലിക്കേഷനുകള്ക്കെതിരെ വീണ്ടും മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ് അധികൃതര്.

