ന്യൂയോര്ക്ക്: റഷ്യയില് നിന്ന് എണ്ണ വാങ്ങുന്നത് നിര്ത്തണമെന്ന് ഇന്ത്യയോട് ആരും പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്ദീപ് സിങ് പുരി വ്യക്തമാക്കി. വാഷിംഗ്ടണില് യുഎസ് ഊര്ജ്ജ സെക്രട്ടറി ജെന്നിഫര് ഗ്രാന്ഹോമിമുമായി നടത്തിയ ഉഭയകക്ഷി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രമന്ത്രിയുടെ വാക്കുകള്
‘പൗരന്മാര്ക്ക് ഇന്ധനം നല്കാന് ഇന്ത്യന് സര്ക്കാരിന് ധാര്മികമായ കടമയുണ്ട്. ആവശ്യമുള്ളിടത്ത് നിന്ന് എണ്ണ വാങ്ങുന്നത് തുടരും. നിങ്ങളുടെ നയത്തെക്കുറിച്ച് നിങ്ങള്ക്ക് വ്യക്തതയുണ്ടെങ്കില്, അതായത് ഊര്ജ സുരക്ഷയിലും ഊര്ജ്ജത്തിന്റെ വില താങ്ങാവുന്ന രീതിയിലാണെന്നും നിങ്ങള് വിശ്വസിക്കുന്നുവെങ്കില്, എവിടുന്ന് വേണമെങ്കിലും ഇന്ധനം നിങ്ങള്ക്ക് വാങ്ങാം. ഇത്തരത്തിലുള്ള ഒരു ചര്ച്ച ഇന്ത്യയിലെ ഇന്ധന ഉപയോക്താക്കളോട് പറയാന് കഴിയില്ല. അതിനാല് തന്നെ ഇന്ത്യ ആവശ്യമുള്ളിടത്ത് നിന്ന് എണ്ണ വാങ്ങും. റഷ്യയില് നിന്ന് എണ്ണ വാങ്ങുന്നത് സംബന്ധിച്ച് ചില തെറ്റിദ്ധാരണകളുണ്ട്. സാധാരണഗതിയില് യൂറോപ്പ് അരദിവസം വാങ്ങുന്ന ഇന്ധനമാണ് ഇന്ത്യ ഒരു പാദത്തില് വാങ്ങുന്നത്. ഇന്ത്യയുടെ മൊത്തം റഷ്യന് എണ്ണ ഇറക്കുമതി കഴിഞ്ഞ സാമ്പത്തിക വര്ഷം 0.2% മാണ് . പിന്നീട് ഫെബ്രുവരി 24 സംഭവിച്ചു (യുക്രൈന് യുദ്ധം തുടങ്ങിയത്). തുടര്ന്നുള്ള മാസങ്ങളില് വിപണിയിലെ വലിയ മാറ്റം സംഭവിച്ചു. ഇതിന് അനുസരിച്ച് റഷ്യയില് നിന്നുള്ള ഇറക്കുമതി ഗണ്യമായി ഉയര്ന്നു. എന്നാല്, പിന്നീട് മറ്റ് വിതരണക്കാരുമായി കൂടുതല് ഇടപെട്ടു. തുടര്ന്നുള്ള മാസങ്ങളില് മറ്റൊരു മിഡില്-ഈസ്റ്റേണ് രാജ്യം ഇന്ത്യയിലേക്ക് എണ്ണ വിതരണം ചെയ്യുന്നതില് 2-ാം സ്ഥാനത്ത് എത്തി. സൗദിയാണ് ഇന്ത്യയില് എണ്ണ എത്തിക്കുന്നതില് എല്ലായ്പ്പോഴും ഒന്നാം സ്ഥാനത്ത്. എന്നാല്, റഷ്യയില് നിന്നുള്ള ഇറക്കുമതി സ്വഭാവികമായി വര്ദ്ധിച്ചിട്ടുണ്ട്. പലപ്പോഴും എണ്ണക്കച്ചവടം എങ്ങനെ നടക്കുന്നു എന്ന് ആളുകള്ക്ക് മനസ്സിലാകുന്നില്ല. നമ്മുക്ക് വാങ്ങേണ്ടി വന്നാല് വില കുറവ് എന്ന് കരുതി വളരെ ദൂരെയുള്ള ഒരു സ്ഥലത്ത് നിന്ന് ക്രൂഡ് വാങ്ങാം എന്ന് വച്ചാല് അത് നടക്കില്ല. വളരെ അടുത്ത സ്ഥലത്ത് നിന്നും വാങ്ങുന്നതാണ് എളുപ്പം. നമുക്ക് അടുത്ത് ഗള്ഫ് എന്ന് പറയാം പറയാം. എണ്ണ വിപണികളില് എന്നും കളികള് നടക്കും, അതിനാല് നമുക്കും ഈ കളിയില് നല്ല മാര്ക്കറ്റ് കാര്ഡ് കളിക്കണം.’

