രാജ്കോട്ട്: ദേശീയ ഗെയിംസില് പുരുഷന്മാരുടെ വാട്ടര് പോളോയില് കേരളം ഫൈനലില്. സെമി ഫൈനലില് ബംഗാളിനെ കീഴടക്കിയാണ് കേരളം ഫൈനലിലെത്തിയത്. 9-7 എന്ന സ്കോറിനാണ് കേരളത്തിന്റെ വിജയം.
നിലവില് 13 സ്വര്ണവും 15 വെള്ളിയും 11 വെങ്കലവുമടക്കം 39 മെഡലുകളുമായി പോയന്റ് പട്ടികയില് എട്ടാം സ്ഥാനത്താണ് കേരളം.