കൊച്ചി: നടന് ശ്രീനാഥ് ഭാസിയെ താല്ക്കാലികമായി സിനിമയില് നിന്ന് വിലക്കിയ സംഭവത്തില് മമ്മൂട്ടി നടത്തിയ പ്രതികരണത്തെ വിമര്ശിച്ച് നിര്മ്മാതാവ് ജി സുരേഷ് കുമാര് രംഗത്ത്.
ജി സുരേഷ് കുമാറിന്റെ വാക്കുകള്
മമ്മൂട്ടിയെ പോലൊരാള്, കാര്യങ്ങള് മനസിലാക്കിയ ശേഷം മാത്രം പ്രതികരിക്കണമായിരുന്നു. നടന്റെ പ്രതികരണത്തിന് പിന്നാലെ തന്നോട് പല മാധ്യമ പ്രവര്ത്തകരും ചോദ്യങ്ങളുമായി വന്നിരുന്നു. എന്നാല് പരിശോധിച്ച ശേഷം പറയാമെന്ന് ഞാന് മറുപടി നല്കി. ഇപ്പോള് വിഷയം പൂര്ണ്ണമായി മനസിലാക്കിയ ശേഷമാണ് ഞാന് പ്രതികരിക്കുന്നത്. മമ്മൂട്ടിയോ മോഹന്ലാലോയെന്നല്ല ആരു പറഞ്ഞാലും വിഷയത്തില് ഞങ്ങള് ശക്തമായി പ്രതികരിക്കും. അതിന് ആരെയും ഞങ്ങള് ഭയപ്പെടുന്നില്ല. പണ്ട് തിലകന് ഉള്പ്പടെയുള്ള പല അഭിനേതാക്കളെയും താരങ്ങളുടെ സംഘടനായ അമ്മ വിലക്കിയിട്ടുണ്ട്. അന്ന് നിര്മ്മാതാക്കളുടെ സംഘടന അതിനെ ചോദ്യം ചെയ്തിട്ടില്ല. അതേപോലെ അന്തസ്സുള്ള നിലപാട് മറ്റുള്ളവരില് നിന്നും പ്രതീക്ഷിക്കുന്നു.

