ആറു വർഷത്തിനിടെ കേരളത്തിൽ ഉണ്ടായത് 2,49,231 റോഡ് അപകടങ്ങൾ; ജീവൻ നഷ്ടപ്പെട്ടത് 26,407 പേർ

തിരുവനന്തപുരം: ആറു വർഷത്തിനിടെ സംസ്ഥാനത്തെ റോഡ് അപകടങ്ങളിൽ മരണപ്പെട്ടത് 26,407 പേർ. ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇക്കാലയളവിൽ 2,49,231 റോഡ് അപകടങ്ങളാണ് സംഭവിച്ചതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2,81,320 പേർക്ക് അപകടങ്ങളിൽ പരിക്കേറ്റു. ഈ വർഷം ഓഗസ്റ്റ് മാസം വരെ മാത്രം 28,876 അപകടങ്ങളുണ്ടാകുകയും 2838 പേർ മരണപ്പെടുകയും 32,314 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

വിശദമായ കണക്കുകൾ:

2016: അപകടങ്ങളുടെ എണ്ണം (39420), മരണം (4287), പരുക്കേറ്റവർ (44108)

2017: അപകടങ്ങളുടെ എണ്ണം (38470), മരണം (4131), പരുക്കേറ്റവർ (42671)

2018: അപകടങ്ങളുടെ എണ്ണം (40181), മരണം (4303), പരുക്കേറ്റവർ (45458)

2019: അപകടങ്ങളുടെ എണ്ണം (41111), മരണം (4440), പരുക്കേറ്റവർ (46055)

2020: അപകടങ്ങളുടെ എണ്ണം (27877), മരണം (2979), പരുക്കേറ്റവർ (30510)

2021: അപകടങ്ങളുടെ എണ്ണം (33296), മരണം (3429), പരുക്കേറ്റവർ (40204)

2022 (ഓഗസ്റ്റ് വരെ): അപകടങ്ങളുടെ എണ്ണം (28876), മരണം (2838), പരുക്കേറ്റവർ (32314)