ചര്‍മ്മ സംരക്ഷണത്തിന് തേങ്ങാവെള്ളം…..

ആരോഗ്യത്തിന് ഏറെ ​ഗുണകരമായ ഒന്നാണ് തേങ്ങാവെള്ളം അല്ലെങ്കിൽ ഇളനീര്. പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് തേങ്ങാ വെള്ളം. വെറുംവയറ്റില്‍ കരിക്കിന്‍ വെള്ളം കുടിച്ചാല്‍ ശരീരത്തിന് ഒരു ദിവസത്തേയ്ക്കു വേണ്ട മുഴുവന്‍ ഊര്‍ജവും ലഭിക്കും. കരിക്കിന്‍ വെള്ളത്തിലുള്ള ഇലക്‌ട്രോളൈറ്റുകളാണ് ഇതിനു സഹായിക്കുന്നത്.

ചര്‍മ്മ സംരക്ഷണത്തിനും കരിക്കിന്‍ വെള്ളം കുടിക്കുന്നത് മികച്ചതാണ്. ശരീരത്തിലെ ടോക്സിനുകള്‍ പുറന്തള്ളാന്‍ കരിക്കിന്‍ വെള്ളം സഹായിക്കും. രക്തസമ്മര്‍ദ്ദമുള്ളവര്‍ ദിവസവും രാവിലെ വെറും വയറ്റില്‍ തേങ്ങാ വെള്ളം കുടിക്കുന്നത് പ്രയോജനപ്രദമാണ്. തൈറോയ്ഡ് പ്രശ്നങ്ങളില്‍ നിന്നും പരിഹാരം ലഭിക്കാൻ തേങ്ങാ വെള്ളം ഉത്തമമാണ്. ഏഴ് ദിവസം തുടര്‍ച്ചയായി തേങ്ങാ വെള്ളം കൊണ്ട് മുഖം കഴുകിയാല്‍ മുഖത്തിന് തിളക്കം വർദ്ധിക്കും.

കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും തേങ്ങാവെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള കഴിവും തേങ്ങാ വെള്ളത്തിനുണ്ട്.