വാട്‌സ്ആപ്പ് സേവനവുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്‌

വാട്‌സ്ആപ്പ് സേവനമാണ് നല്‍കാനൊരുങ്ങി പഞ്ചാബ് നാഷണല്‍ ബാങ്ക്. ഈ സേവനം ഉറപ്പുവരുത്താന്‍ ചെയ്യേണ്ടത് എന്തൊക്കെയാണ് പരിചയപ്പെടാം.

ആദ്യ ഘട്ടത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വാട്‌സ്ആപ്പ് നമ്ബറായ +91 9264092640 എന്ന നമ്ബര്‍ മൊബൈലില്‍ സേവ് ചെയ്യുക. ശേഷം വാട്‌സ്ആപ്പ് നമ്ബറിലേക്ക് Hello/ Hai സന്ദേശം അയക്കുക. ആശയവിനിമയം ഉറപ്പുവരുത്തിയതിന് ശേഷം പ്രൊഫൈല്‍ പേരിനൊപ്പം പച്ച നിറത്തിലുള്ള ടിക്ക് ഉണ്ടോയെന്നും ഉറപ്പുവരുത്തണം. പിന്നീട്, ഉപഭോക്താക്കള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭിക്കുന്നതാണ്.

ബാലന്‍സ് ചെക്ക് ചെയ്യല്‍, ഓണ്‍ലൈന്‍ അക്കൗണ്ട് ഓപ്പണിംഗ്, ബാങ്ക് നിക്ഷേപ വിവരങ്ങള്‍ അന്വേഷിക്കല്‍, ഡിജിറ്റല്‍ പ്രോഡക്ടുകള്‍ എന്നിവയുടെ വിവരങ്ങള്‍ വാട്‌സ്ആപ്പ് മുഖാന്തരം അറിയാന്‍ സാധിക്കും. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന മൊബൈലുകളില്‍ ഈ സേവനം ലഭിക്കുന്നതാണ്.