ഡ്രാഗൺ ഫ്രൂട്ടിന്റെ ഗുണങ്ങൾ….

പോഷക സമ്പുഷ്ടമായ ഫലവർഗമാണ് ഡ്രാഗൺ ഫ്രൂട്ട്. ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ ഇതിനുണ്ട്. വിറ്റാമിനുകളാൽ സമ്പന്നമായ ഡ്രാഗൺ ഫ്രൂട്ട് ചർമ്മ സംരക്ഷണത്തിനും ഏറെ നല്ലതാണ്.

ഡ്രാഗൺ ഫ്രൂട്ടിലുള്ള പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ ഘടകങ്ങൾ ആരോഗ്യ സംരക്ഷണത്തിന് സഹായിക്കും. അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കാൻ ഇവ മികച്ചതാണ്. വിറ്റാമിൻ സിയുടെ ഉറവിടമാണ് ഡ്രാഗൺ ഫ്രൂട്ട്. പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ഡ്രാഗൺ ഫ്രൂട്ട് സഹായിക്കും. ഡ്രാഗൺ ഫ്രൂട്ട് നാരുകളുടെ നല്ല ഉറവിടമാണ്. രക്തസമ്മർദ്ദം നിയന്ത്രിച്ച് നിർത്തുന്നതിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇത് മികച്ചതാണ്.

ഡ്രാഗൺ ഫ്രൂട്ടിൽ കൊളസ്‌ട്രോളും കൊഴുപ്പും വളരെ കുറവാണ്. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് പ്രയോജനപ്രദമാണ്.