ലഖ്നൗ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്ബരയ്ക്ക് ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ലഖ്നൗവില് തുടക്കമാവും. രോഹിത് ശര്മ്മയും വിരാട് കോലിയുമടക്കമുള്ളവര് ട്വന്റി 20 ലോകകപ്പിനായി ഓസ്ട്രേലിയയിലേക്ക് പോകുന്നതിനാല് ശിഖര് ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. ശ്രേയസ് അയ്യരാണ് വൈസ് ക്യാപ്റ്റന്.
സഞ്ജു സാംസണ്, ശുഭ്മാന് ഗില്, ഇഷാന് കിഷന്, ഷര്ദ്ദുല് ഠാക്കൂര്, ദീപക് ചഹര്, കുല്ദീപ് യാദവ്, മുഹമ്മദ് സിറാജ്, രവി ബിഷ്ണോയി തുടങ്ങിയവര് ടീമിലുണ്ട്. ട്വന്റി 20 പരമ്ബര നഷ്ടമായ ദക്ഷിണാഫ്രിക്കയ്ക്ക് ലോകകപ്പിന് മുന്പ് ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള അവസരമാണിത്. പരമ്ബരയില് മൂന്ന് മത്സരങ്ങളാണുള്ളത്. സീനിയര് താരങ്ങളുടെ അഭാവമുണ്ടെങ്കിലും ഇന്ത്യന് ടീം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ക്യാപ്റ്റന് ശിഖര് ധവാന് വ്യക്തമാക്കി. യുവതാരങ്ങള്ക്ക് മികവ് തെളിയിക്കാന് മികച്ച അവസരമാണ് ഈ പരമ്ബരയെന്നും ധവാന് പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്ബരയ്ക്കുള്ള ഇന്ത്യന് ടീം: ശിഖര് ധവാന്(ക്യാപ്റ്റന്), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന് ഗില്, ശ്രേയസ് അയ്യര്,(വൈസ് ക്യാപ്റ്റന്), രജത് പടിദാര്, രാഹുല് ത്രിപാഠി, ഇഷാന് കിഷന്(വിക്കറ്റ് കീപ്പര്), സഞ്ജു സാംസണ്(വിക്കറ്റ് കീപ്പര്), ഷഹ്ബാസ് അഹമ്മദ്, ഷര്ദ്ദുല് ഠാക്കൂര്, കുല്ദീപ് യാദവ്, രവി ബിഷ്ണോയി, മുകേഷ് കുമാര്, ആവേശ് ഖാന്, മുഹമ്മദ് സിറാജ്, ദീപക് ചാഹര്.

