ഇന്‍സ്റ്റഗ്രാമില്‍ ചെറിയ നോട്ടുകള്‍ പങ്കുവെക്കാം

നിരവധി തരത്തിലുള്ള ഫീച്ചറുകളാണ് ഇന്‍സ്റ്റഗ്രാം ഈ അടുത്ത കാലത്തായി അവതരിപ്പിച്ചിട്ടുള്ളത്. ഇത്തരത്തില്‍, പുതിയ നോട്ട് ഫീച്ചറുമായാണ് ഇന്‍സ്റ്റഗ്രാം എത്തിയിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് ചെറിയ തരത്തിലുള്ള നോട്ടുകള്‍ സൃഷ്ടിക്കാനും അവ പങ്കുവയ്ക്കാനുള്ള ഓപ്ഷനുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഫീച്ചറിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാം.

60 അക്ഷരങ്ങള്‍ ഉപയോഗിച്ചാണ് നോട്ടുകള്‍ എഴുതാന്‍ സാധിക്കുക. ഒരു സമയം ഒരു നോട്ടുകള്‍ മാത്രമാണ് പോസ്റ്റ് ചെയ്യാന്‍ കഴിയുകയുള്ളൂ. കൂടാതെ, 24 മണിക്കൂറിനു ശേഷം ഇവ അപ്രത്യക്ഷവുകുന്നതാണ്. നിലവില്‍, ട്വിറ്ററിലും സമാന ഫീച്ചര്‍ ലഭ്യമാണ്.

ഇന്‍സ്റ്റഗ്രാം നോട്ടുകള്‍ ലഭിക്കുന്നതിനായി, ആദ്യം ആപ്പ് ഓപ്പണ്‍ ചെയ്തതിനു ശേഷം ഡയറക്ട് മെസേജ് സെക്ഷന്‍ തിരഞ്ഞെടുക്കുക. തുടര്‍ന്ന് മുകള്‍ ഭാഗത്തായി കാണുന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത് ക്രിയേറ്റ് നോട്ട് സെലക്ട് ചെയ്താല്‍ നോട്ടെഴുതാം.