ശ്രീനാഥ് ഭാസിയ്ക്ക് സിനിമയില്‍ വിലക്കേര്‍പ്പെടുത്തിയ സംഭവം; തൊഴില്‍ നിഷേധം തെറ്റെന്ന് മമ്മൂട്ടി

ഓണ്‍ലൈന്‍ ചാനല്‍ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസിന് പിന്നാലെ നടന്‍ ശ്രീനാഥ് ഭാസിയ്ക്ക് സിനിമയില്‍ വിലക്കേര്‍പ്പെടുത്തിയ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ നടന്‍ മമ്മൂട്ടി രംഗത്ത്. നടനെ വിലക്കാന്‍ പാടില്ലെന്നും തൊഴില്‍ നിഷേധം തെറ്റാണെന്നും മമ്മൂട്ടി പറഞ്ഞു. വിലക്ക് പിന്‍വലിച്ചു എന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും മമ്മൂട്ടി പ്രതികരിച്ചു.

ഓരോരുത്തരും ഓരോ ചോദ്യങ്ങളും ഓരോരുത്തരും അവരവര്‍ക്കുള്ള മറുപടിയുമാണ് പറയുന്നത്. അതിനെ നമുക്ക് നിയന്ത്രിക്കാനോ സെന്‍സര്‍ ചെയ്യാനോ കഴിയില്ല. അതിന് സാമാന്യമായ ഒരു ധാരണയാണ് വേണ്ടത്. ചര്‍ച്ചകള്‍ നടക്കട്ടെ എന്ന് മമ്മൂട്ടി നേരത്തെയും പറഞ്ഞിരുന്നു.

സെപ്റ്റംബര്‍ 27നാണ് നടന്‍ ശ്രീനാഥ് ഭാസിയ്ക്ക് സിനിമ രംഗത്ത് താത്കാലിക വിലക്ക് നിര്‍മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയത്. നടന്റെയും അവതാരകയുടെയും വിശദീകരണം കേട്ടശേഷമാണ് നിര്‍മാതാക്കളുടെ സംഘടനയുടെ നടപടി. മാറ്റിനിര്‍ത്തല്‍ തെറ്റ് തിരുത്താനുള്ള അവസരമാണെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു.