ചാമ്പയ്ക്ക ചില്ലറക്കാരനല്ല; ആരോഗ്യ ഗുണങ്ങൾ ഇങ്ങനെ….

ഒരുപാട് ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ചാമ്പയ്ക്ക. ആരോഗ്യം സംരക്ഷണത്തിന് ഏറ്റവും മികച്ച ഒന്നു കൂടിയാണ് ചാമ്പയ്ക്ക. കാൽസ്യം, വിറ്റാമിൻ എ, സി, ഇ, ഡി6, ഡി3, കെ തുടങ്ങിയ ഘടകങ്ങൾ ചാമ്പയ്ക്കയിൽ ധാരാളമുണ്ട്. ഏറ്റവും കൂടുതൽ ജലാംശം അടങ്ങിയിരിക്കുന്ന ഒരു ഭക്ഷ്യവസ്തു കൂടിയാണിത്.

മെലിയാനായി പരിശ്രമിക്കുന്നവർ ചാമ്പയ്ക്ക കഴിക്കുന്നത് വളരെ നല്ലതാണ്. വേനല്‍ക്കാലത്ത് സൂര്യാഘാതം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെയും ചാമ്പയ്ക്ക പ്രതിരോധിക്കും. ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഇത് കഴിക്കുന്നത് ഉത്തമമാണ്. സ്ത്രീകളിലെ സ്തനാര്‍ബുദ സാദ്ധ്യതയ്ക്കും പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനും ഇത് പരിഹാരമാണ്.

ചാമ്പയ്ക്കയില്‍ അടങ്ങിയിരിക്കുന്ന നാരുകളും പോഷകങ്ങളും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കും. ഇവ രക്തക്കുഴലുകളില്‍ അടങ്ങിയിരിക്കുന്ന കൊളസ്‌ട്രോളിനെ നീക്കം ചെയ്യുന്നതിനും രക്തസഞ്ചാരം സുഗമമാക്കുന്നതിനും സഹായിക്കുന്നു.