തിരുവനന്തപുരം: കേരള ലോകായുക്തയിൽ ഒരു ഡ്രൈവർ (25100-57900) തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
നിരാക്ഷേപ സർട്ടിഫിക്കറ്റ് ഫോറം 144 കെ.എസ്.ആർ പാർട്ട്-1 ബയോഡേറ്റ ഉൾപ്പെടെ അപേക്ഷകൾ ഒക്ടോബർ 25-ാം തീയതി വൈകുന്നേരം 5 മണിക്ക് മുമ്പായി രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്.
അതേസമയം, തിരുവനന്തപുരം സർക്കാർ ആർട്സ് കോളജിൽ കേരള സർക്കാരിന്റെ K-DISC ഉദ്യമത്തിന്റെ ഭാഗമായുള്ള ‘ മഴവില്ല് ‘ പദ്ധതിക്ക് വോളന്റീയർമാരെ തിരഞ്ഞെടുക്കുന്നു. ഇതിനായി ഒക്ടോബർ 7ന് രാവിലെ 10.30ന് ഇന്റർവ്യൂ നടത്തുന്നു. യോഗ്യത- സയൻസ് ബിരുദം/ 3 വർഷ എൻജിനിയറിംഗ് ഡിപ്ലോമ കോഴ്സ്. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി കോളജ് ഓഫീസിൽ എത്തണം.

