കേന്ദ്ര നഗരകാര്യ മന്ത്രാലയം നടത്തിയ ശുചിത്വ സര്വേയില് കേരളത്തിലെ ഒരു നഗരം പോലും ആദ്യ 100 റാങ്കുകളില് ഇടംനേടിയില്ല. 10 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയില് ആലപ്പുഴ നഗരസഭ 190-ാം സ്ഥാനമാണ് സ്വന്തമാക്കിയത്. കഴിഞ്ഞ തവണ 234 -ാം സ്ഥാനത്തായിരുന്നു.
അതേസമയം, 298-ാം സ്ഥാനത്ത് കൊച്ചിയും 305 -ാം സ്ഥാനത്ത് തിരുവനന്തപുരവും 313 -ാം സ്ഥാനത്തായി തൃശ്ശൂരും പിറകിലുണ്ട്. 336, 366 സ്ഥാനങ്ങളിലായി കോഴിക്കോടും കൊല്ലവുമുണ്ട്. എന്നാല്, ദക്ഷിണേന്ത്യയില് മികവു പുലര്ത്തുന്ന നഗരങ്ങളുടെ പട്ടികയിലും കേരളത്തില് നിന്നുള്ള ഒരു നഗരങ്ങളും ഇടംനേടിയില്ല. ആലപ്പുഴ(1347), കൊച്ചി (2593), തിരുവനന്തപുരം (2735), തൃശൂര് (2827), പാലക്കാട് (2901), കോഴിക്കോട് (3192), കൊല്ലം (3821) എന്നിങ്ങനെയാണ് ദേശീയ റാങ്കിങ്ങില് കേരളത്തിലെ നഗരങ്ങളുടെ സ്ഥാനം.
ദേശീയതലത്തില് വൃത്തിയുള്ള നഗരങ്ങളില് ഇന്ഡോര് ആണ് ഒന്നാം സ്ഥാനത്ത്. തുടര്ച്ചയായി ഇത് ആറാം തവണയാണ് ഇന്ഡോര് ഈ നേട്ടം സ്വന്തമാക്കുന്നത്. രണ്ടാം സ്ഥാനത്ത് സൂറത്തും മൂന്നാം സ്ഥാനത്ത് നവി മുംബൈയുമാണുള്ളത്. നാല്, അഞ്ച് സ്ഥാനങ്ങളില് വിശാഖ പട്ടണം, വിജയവാഡ എന്നീ നഗരങ്ങളാണ് ഉള്ളത്.

