ഡെറാഢൂണ്: ഉത്തരാഖണ്ഡിലെ ദ്രൗപതി ദണ്ഡ കൊടുമുടിയില് കനത്ത ഹിമപാതത്തെ തുടര്ന്ന് 28 പേര് പര്വതത്തില് കുടുങ്ങി. നെഹ്റു മൗണ്ടനീയറിങ് ഇന്സ്റ്റിറ്റ്യൂട്ടില് നിന്നുള്ള പരിശീലക സംഘമാണ് കുടുങ്ങിയത്. എട്ട് പേരെ രക്ഷപ്പെടുത്തി. ഏതാനും പേര് മരണപ്പെട്ടതായും സൂചനകളുണ്ട്. ബാക്കിയുള്ളവര്ക്കായി തിരച്ചില് നടക്കുകയാണെന്നും ഉത്തര്കാശി ജില്ലാ ദുരന്തനിവാരണ വിഭാഗം അറിയിച്ചു.
അതേസമയം, തിങ്കളാഴ്ച രാവിലെ 9 മണിയോടെയായിരുന്നു അപകടം. പ്രദേശത്ത് രക്ഷാപ്രവര്ത്തനം പുരോഗമിക്കുകയാണ്. എന്ഡിആര്എഫ്, എസ്ഡിആര്എഫ്, സേന, ഐടിബിപി അംഗങ്ങള് രക്ഷാപ്രവര്ത്തനത്തില് പങ്കെടുക്കുന്നുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര് സിങ് ധാമി ട്വിറ്ററിലൂടെ വ്യക്തമാക്കി.
രക്ഷാപ്രവര്ത്തനത്തില് പങ്കാളികളാവാന് വ്യോമസേനയ്ക്കും നിര്ദേശം നല്കിയതായും, ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബത്തിന്റെ വേദനയില് പങ്കുചേരുന്നുവെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു.

