വയനാട്: അട്ടപ്പാടി മധുകൊലക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. മണ്ണാർക്കാട് വിചാരണക്കോടതി പൂജാ അവധിക്ക് ശേഷമാകും കേസിൽ വിധി പ്രസ്താവം നടത്തുകയെന്നാണ് വിവരം. തിങ്കളാഴ്ച്ച വിസ്തരിച്ച മൂന്ന് സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകുകയായിരുന്നു.
സാക്ഷികളെ സ്വാധിനിക്കാൻ ശ്രമിച്ചെന്ന തെളിഞ്ഞതോടെയാണ് പ്രതികളുടെ ജാമ്യം വിചാരണക്കോടതി റദ്ദാക്കിയത്. ഹൈക്കോടതിയിൽ അപ്പീൽ പോയെങ്കിലും, ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന നിരീക്ഷണത്തെ തുടർന്ന് വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.
അതേസമയം, മധുവിന്റെ അമ്മ മല്ലിയുടെ വിസ്താരം ഒക്ടോബർ 11 ന് നടക്കും. മധുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ട് നടത്തിയ ഡോക്ടർ എ എൻ.ബലറാമിനെ ഒക്ടോബർ 17 ന് വിസ്തരിക്കും. യുകെയിലുള്ള സാക്ഷിയെ ഓൺലൈനായി വിസ്തരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ കൂട്ടിച്ചേർത്തു.

