ഖാര്‍ഗെജിയോട് യോജിക്കുന്നു; പരസ്പരം എന്നതിലുപരി ബിജെപിയെ നേരിടാനാണ് ആഗ്രഹിക്കുന്നതെന്നും തരൂര്‍

ഹൈദരാബാദ്: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള പ്രചരണം പൊടിപൊടിക്കുകയാണ് ശശി തരൂര്‍.

അതേസമയം, പ്രസിഡന്റായാല്‍ മാറ്റം കൊണ്ടുവരുമെന്ന തരൂരിന്റെ പ്രസ്താവനയും പാര്‍ട്ട് ടൈം രാഷ്ട്രീയക്കാരനല്ല താനെന്ന ഖാര്‍ഗെയുടെ മറുപടിയും ഏറെ ശ്രദ്ധേയമായ സാഹചര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തരൂര്‍.

‘മല്ലികാര്‍ജുന്‍ ഖാര്‍ഗെജിയോട് ഞാന്‍ യോജിക്കുന്നുവെന്ന് വ്യക്തമാക്കട്ടെ, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ നാമെല്ലാവരും പരസ്പരം എന്നതിലുപരി ബിജെപിയെ നേരിടാനാണ് ആഗ്രഹിക്കുന്നത്. ഞങ്ങള്‍ക്കിടയില്‍ പ്രത്യയശാസ്ത്രപരമായ വ്യത്യാസമില്ല. ഒക്ടോബര്‍ 17-ലെ തിരഞ്ഞെടുപ്പില്‍ ഞങ്ങളുടെ വോട്ടിംഗ് സഹപ്രവര്‍ത്തകര്‍ക്കുള്ള തിരഞ്ഞെടുപ്പ് അത് എങ്ങനെ ഏറ്റവും ഫലപ്രദമായി ചെയ്യാമെന്നതിലാണ്’- ശശി തരൂര്‍ ഫേസ് ബുക്കില്‍ കുറിച്ചു