ഭാരത് ജോഡോ യാത്രയിൽ അണിചേരാൻ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും

ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ അണിചേരാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി വ്യാഴാഴ്ച ഭാരത് യാത്രക്കൊപ്പം ചേരുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം.

പ്രിയങ്ക ഗാന്ധി വെള്ളിയാഴ്ച യാത്രയിൽ പങ്കുചേരാനെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. രാഹുലിന്റെ ഭാരത് ജോഡോ യാത്ര നിലവിൽ കർണാടകയിലാണ്.

മാണ്ഡ്യയിൽ വച്ചായിരിക്കും സോണിയ ഗാന്ധി യാത്രയിൽ ചേരുക. ഇതിനായി സോണിയ നാളെ കർണാടകയിൽ എത്തും. സെപ്തംബർ ഏഴിന് കന്യാകുമാരിയിൽ നിന്നാണ് പദയാത്ര ആരംഭിച്ചത്. വെള്ളിയാഴ്ച്ചയാണ് യാത്ര കർണാടകയിൽ പ്രവേശിച്ചത്. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നു പോകുന്നത്. 3,570 കിലോമീറ്റർ പിന്നിട്ട് 2023 ജനുവരി 30 ന് കശ്മീരിൽ യാത്രക്ക് സമാപനമാകും.