അന്‍പതിലധികം താരങ്ങളുമായി ‘വരാല്‍’

മലയാളത്തില്‍ ട്വന്റി 20ക്ക് ശേഷം അന്‍പതിലധികം താരങ്ങളെ ഉള്‍ക്കൊള്ളിച്ച കണ്ണന്‍ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം വരാലിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു. അനൂപ് മേനോന്‍, സണ്ണി വെയ്ന്‍, പ്രകാശ് രാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.

ചിത്രം ഒക്ടോബര്‍ 14 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അനൂപ് മേനോന്‍ തന്നെയാണ്. ചിത്രമായിരിക്കും വരാല്‍ എന്ന് സംവിധായകന്‍ കണ്ണന്‍ അറിയിച്ചു.

സണ്ണി വെയ്ന്‍, അനൂപ് മേനോന്‍, പ്രകാശ് രാജ് എന്നിവരെ കൂടാതെ സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, രഞ്ജി പണിക്കര്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.