കോണ്‍ഗ്രസ് പ്രസി‍ഡന്‍റായാല്‍ മാറ്റം കൊണ്ടുവരും; ശശി തരൂർ

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരസ്പരം ഒളിയമ്പെയ്ത് ഖാർഗെയും ശശി തരൂരും. ഖാർഗെയാണെങ്കിൽ പാർട്ടിയിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്നും നിലവിലെ രീതി തുടരുകയേ ഉള്ളുവെന്ന സന്ദേശം നൽകി വോട്ടർമാരെ കയ്യിലെടുക്കാനാണ് ശശി തരൂർ ശ്രമിക്കുന്നത്. കൂടിയാലോചനകൾ നടത്തി തീരുമാനങ്ങൾ നടപ്പാക്കുന്നതാണ് തന്റെ രീതിയെന്ന് ഖാർഗെ ഇതിന് മറുപടി നൽകി.

എല്ലാവരുടെയും പിന്തുണയിലാണ് മത്സരിക്കുന്നത്. ഗാന്ധി കുടുംബം പറയുന്ന നല്ല കാര്യങ്ങൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കുന്നതാണ് നല്ലതെന്ന് താൻ തരൂരിനോട് പറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂർ പ്രചരണത്തിന്റെ ഭാഗമായി ഗുജറാത്തിലെ വാർധയിൽ സേവഗ്രാമത്തിൽ സന്ദർശനം നടത്തിയിട്ടുണ്ട്.ആദ്യം അവർ നിങ്ങളെ അവഗണിക്കും, പിന്നെ നിങ്ങളെ പരിഹസിക്കും. വിജയപ്രതീക്ഷ വ്യക്തമാക്കുന്ന ട്വീറ്റും അദ്ദേഹം പങ്കുവെച്ചു. പിന്നീട് നിങ്ങളുമായി യുദ്ധം ചെയ്യും. ആദ്യം അവർ നിങ്ങളെ അവഗണിക്കും, പരിഹസിക്കും ഒടുവിൽ വിജയം നിങ്ങളുടേതാകുമെന്ന ഗാന്ധി വാചകമാണ് തരൂർ ട്വീറ്റ് ചെയ്തത്.