പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡ്; കേന്ദ്ര അന്വേഷണ ഏജൻസികൾ കണ്ടെത്തിയത് നിർണായക വിവരങ്ങൾ

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ കണ്ടെത്തിയത് നിർണായക വിവരങ്ങൾ. ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കാനുള്ള ‘മിഷൻ 2047’ മായി ബന്ധപ്പെട്ട ബ്രോഷൻ, സിഡി, ഐഇഡി കോഴ്സ് മെറ്റീരിയലുകൾ, കണക്കിൽപ്പെടാത്ത പണം തുടങ്ങിയവയെല്ലാം റെയ്ഡിൽ പിടിച്ചെടുത്തു.

എളുപ്പത്തിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് സ്ഫോടക വസ്തുക്കൾ എങ്ങനെ നിർമ്മിക്കാമെന്ന ഒരു ഹ്രസ്വകാല കോഴ്‌സ് എന്ന ശീർഷകത്തിലുള്ള ഒരു രേഖ യുപിയിലെ പിഎഫ്‌ഐ നേതാവ് അഹമ്മദ് ബേഗ് നദ്വിയിൽ നിന്ന് പിടിച്ചെടുത്തായാണ് അന്വേഷണ ഏജൻസികൾ നൽകുന്ന വിവരം.

മഹാരാഷ്ട്രയിലെ പിഎഫ്ഐ വൈസ് പ്രസിഡന്റിന്റെ പക്കൽ നിന്ന് ‘മിഷൻ 2047’ സംബന്ധിച്ച ഒരു ബ്രോഷറും സിഡിയും പിടിച്ചെടുത്തിട്ടുണ്ട്. മഹാരാഷ്ട്ര പിഎഫ്ഐ സംസ്ഥാന പ്രസിഡന്റിന്റെ വീട്ടിൽ നിന്ന് PE പരിശീലന സാമഗ്രികളും കർണാടകയിലെയും തമിഴ്‌നാട്ടിലെയും പിഎഫ്‌ഐ നേതാക്കളിൽ നിന്ന് അനധികൃത പണവും കണ്ടെത്തി.

എളുപ്പത്തിൽ ലഭ്യമായ മെറ്റീരിയലുകൾ ഉപയോഗിച്ച് സ്ഫോടകവസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള രേഖ, ഐഎസ്ഐഎസ്, ഗജ്വ-ഇ-ഹിന്ദ് തുടങ്ങിയവയുമായി ബന്ധപ്പെട്ട വീഡിയോകൾ അടങ്ങിയ പെൻഡ്രൈവുകൾ തുടങ്ങിയവയാണ് ഉത്തർപ്രദേശിൽ നടന്ന റെയ്ഡിൽ പിടികൂടിയത്. തമിഴ്നാട് പിഎഫ്ഐ നേതാക്കളിൽ നിന്ന് ലോറൻസ് ഹാൻഡ്‌ഹെൽഡ് മറൈൻ റേഡിയോ സെറ്റുകളും കണ്ടെത്തി.