വരേണ്യ വര്‍ഗത്തിന്റെ പ്രതിനിധിയാണ് തരൂര്‍; ഖാര്‍ഗെ എല്ലാവര്‍ക്കും സ്വീകാര്യനെന്നും ഗെഹ്ലോട്ട്

മല്ലികാര്‍ജുന്‍ ഖാര്‍ഗെ എല്ലാവര്‍ക്കും സ്വീകാര്യനാണെന്നും ദളിത് വിഭാഗത്തില്‍ നിന്നും വരുന്ന അദ്ദേഹത്തിന് നിര്‍മ്മലമായ ഹൃദയമുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ട് പറഞ്ഞു.

ശശി തരൂര്‍ നല്ല മനുഷ്യനാണ്, ഉയര്‍ന്ന ചിന്താഗതിയുണ്ട് പക്ഷെ അദ്ദേഹം വരേണ്യവര്‍ഗത്തില്‍ നിന്നുമുളളയാളാണ്. വരേണ്യ വര്‍ഗത്തിന്റെ പ്രതിനിധിയാണ് ശശി തരൂര്‍. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ആവശ്യമായ അനുഭവ സമ്ബത്ത് ഖാര്‍ഗെയ്ക്കുണ്ട് അതിനാല്‍ പാര്‍ട്ടിയുടെ ബൂത്ത്, ബ്‌ളോക്ക്, ജില്ലാ തലത്തില്‍ അദ്ദേഹത്തിന് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാകും. ഖാര്‍ഗെയ്ക്ക് ഇത് ഏകപക്ഷീയമായ മത്സരം ആകും. വിജയം ഉറപ്പാണ്’- ഗെഹ്ലോട്ട് അഭിപ്രായപ്പെട്ടു.