‘എന്തിനാണ് വ്യാജ ഗാന്ധിമാരെക്കുറിച്ച് ഞാന്‍ സംസാരിക്കുന്നത്?’; സോണിയക്കും രാഹുലിനുമെതിരെ ബൊമ്മെ

ബംഗളൂരു: സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ‘വ്യാജ ഗാന്ധി’മാര്‍ എന്ന് വിശേഷിപ്പിച്ച് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ.

‘ഇന്ന് ഗാന്ധിജയന്തി ദിനമാണ്. എന്തിനാണ് വ്യാജ ഗാന്ധിമാരെക്കുറിച്ച് ഞാന്‍ സംസാരിക്കുന്നത്. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, ഡി.കെ. ശിവകുമാര്‍ തുടങ്ങി കോണ്‍ഗ്രസ് പാര്‍ട്ടി മുഴുവനായും ഇപ്പോള്‍ ജാമ്യത്തിലാണ്’- ബൊമ്മെ പറഞ്ഞു.

അതേസമയം, ബിജെപിയിലെ ഡസന്‍ കണക്കിനാളുകളാണ് ഇപ്പോള്‍ ജാമ്യത്തിലുള്ളതെന്ന് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ തിരിച്ചടിച്ചു. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ജാമ്യത്തിലാണ്. ബിജെപിയിലെ ഡസന്‍ കണക്കിനാളുകളാണ് ജാമ്യത്തിലുള്ളത്. യെദ്യൂരപ്പയ്‌ക്കെതിരെ കേസുകളൊന്നും തന്നെ ഇല്ലേ? ബൊമ്മെ എനിക്കെതിരെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരപ്പന അഗ്രഹാഗ ജയിലിലേക്ക് എന്നെ അയക്കാന്‍ അദ്ദേഹത്തെ അനുവദിക്കൂ, ഞാന്‍ കുറച്ച് വിശ്രമിക്കട്ടെ’- ശിവകുമാര്‍ വ്യക്തമാക്കി.