4-ജി: ടാറ്റ കണ്‍സല്‍ട്ടന്‍സിയുമായി രണ്ട് ബില്യണ്‍ ഡോളറിന്റെ കരാര്‍ ഒപ്പിടാനൊരുങ്ങി ബിഎസ്എന്‍എല്‍

2023ല്‍ 4ജി നെറ്റ്വര്‍ക്ക് അവതരിപ്പിക്കാന്‍ ബി എസ് എന്‍ എല്ലും ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസസും രണ്ട് ബില്യണ്‍ ഡോളര്‍ (ഏകദേശം 16,000 കോടി രൂപയുടെ) കരാറില്‍ ഒപ്പിടാനൊരുങ്ങുന്നു. ‘വിലനിര്‍ണ്ണയത്തില്‍ വളരെയധികം കാലതാമസമുണ്ടായി. എന്നാല്‍, ഇത് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അന്തിമമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.’- അധികൃതര്‍ വ്യക്തമാക്കി.

ചൈന, ജപ്പാന്‍, കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ടെലികോം കമ്ബനികള്‍ക്കായിരുന്നു ഇതുവരെ ഇവിടെ ആധിപത്യം. തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യ വേണമെന്ന് ഇന്ത്യ തീരുമാനമെടുത്തതോടെ, രാജ്യത്തെ നാല് കമ്ബനികള്‍ 4ജി സാങ്കേതികവിദ്യ തയ്യാറാക്കി മുന്നോട്ടുവന്നിരുന്നു. ഇതില്‍ ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസസ് തിരഞ്ഞെടുക്കുകയായിരുന്നു.

അതേസമയം, 4ജി വരുന്നതോടെ ആഗോള പ്രമുഖരുടെ ആധിപത്യമുള്ള വിപണിയില്‍, ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ ടെലികോം നെറ്റ്വര്‍ക്ക് സൊല്യൂഷന്‍ പ്രൊവൈഡറായി ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിന് ഉയര്‍ന്നുവരാന്‍ സാധിക്കും.