തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലറെ നിയമിക്കുന്നതിനുള്ള സേര്‍ച് കമ്മിറ്റി പ്രതിനിധിയെ നിര്‍ദ്ദേശിക്കുന്നതിനായി സെനറ്റ് യോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്ന് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.വി.പി മഹാദേവന്‍ പിള്ള.
അതേസമയം, വിസി നിയമനത്തിനു ഗവര്‍ണര്‍ രണ്ടംഗ സേര്‍ച് കമ്മിറ്റി രൂപീകരിച്ചത് ചട്ട വിരുദ്ധമാണെന്ന് വിസി കുറ്റപ്പെടുത്തിയിരുന്നു. ഗവര്‍ണറുടെ നടപടി പിന്‍വലിക്കണമെന്ന സെനറ്റ് പ്രമേയത്തിനു മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് സെനറ്റ് യോഗം വിളിക്കാത്തതെന്ന് വിസി വിശദീകരിക്കുകയും ചെയ്തു. സര്‍വകലാശാലയുടെ നിലപാടില്‍ മാറ്റമില്ലെന്നു സിന്‍ഡിക്കറ്റ് യോഗത്തിനു ശേഷം വിസി ഡോ.വി.പി.മഹാദേവന്‍ പിള്ള ഗവര്‍ണറെ രേഖാമൂലം അറിയിച്ചു. എന്നാല്‍, ഗവര്‍ണറുടെ നിലപാടിലും മാറ്റമില്ലെന്ന് രാജ്ഭവന്‍ മറുപടി നല്‍കി.
സേര്‍ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധികളെ നിര്‍ദേശിക്കാന്‍ ജൂണ്‍ 13ന് കേരള വിസിയോടും യുജിസി ചെയര്‍മാനോടും ആവശ്യപ്പെട്ടിരുന്നു. പകരക്കാരനെ നല്‍കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടെങ്കിലും സര്‍വകലാശാല തയാറായില്ല. ഇതോടെ, സെനറ്റ് പ്രതിനിധിയുടെ സ്ഥാനം ഒഴിച്ചിട്ട് ഗവര്‍ണര്‍ സേര്‍ച് കമ്മിറ്റി രൂപീകരിക്കുകയായിരുന്നു.

