ഇഡിയുടെ ആശങ്ക വെറും സാങ്കല്‍പികം; കേരളം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസിലെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന ഇഡിയുടെ ആവശ്യത്തിനെതിരെ കേരളം സുപ്രീംകോടതിയില്‍.

വിചാരണ നടപടികള്‍ അട്ടിമറിക്കപ്പെടുമെന്ന ഇഡിയുടെ ആശങ്ക വെറും സാങ്കല്‍പികം മാത്രമാണെന്നും, തങ്ങളുടെ വാദം കേള്‍ക്കാതെ വിചാരണ മാറ്റാന്‍ ഉത്തരവിടരുതെന്നും കേരളം സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണുവാണ് ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.