ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 5-ജി

ഡല്‍ഹി: യാത്രക്കാര്‍ക്ക് 5-ജി നെറ്റ്വര്‍ക്ക് നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം. ടെലികോം സേവന ദാതാക്കള്‍ 5 ജി സേവനം അവതരിപ്പിക്കുന്നതോടെ വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് ഈ സൗകര്യം ആസ്വദിക്കാന്‍ കഴിയും. നിലവില്‍ മിക്ക വിമാനത്താവളങ്ങളും വൈഫൈ സംവിധാനം വഴി യാത്രക്കാര്‍ക്ക് വയര്‍ലെസ് സേവനങ്ങള്‍ നല്‍കുന്നുണ്ട്.

യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചതോടെ, സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വിമാനത്താവളങ്ങളില്‍ കൂടുതല്‍ ബാന്‍ഡ് വിഡ്ത്തും കൂടുതല്‍ വേഗതയും ആവശ്യമാണ്. 5ജി ശൃംഖല നിലവില്‍ വരുന്നതോടെ നിലവിലെ വൈഫൈ സംവിധാനത്തേക്കാള്‍ 20 മടങ്ങ് വേഗത്തില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ യാത്രക്കാര്‍ക്ക് സാധിക്കും.