ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഒഴിവ്

തിരുവനന്തപുരം: മങ്കിപോക്സ് ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ നിരീക്ഷണം ഊർജ്ജിതമാക്കുന്നതിനായി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് – ഇൻ ഇന്റർവ്യൂ നടത്തുന്നു. ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് പാസായിട്ടുള്ള 18നും 45നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.

താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും തിരിച്ചറിയൽ കാർഡും ബയോഡേറ്റയും സഹിതം ഒക്ടോബർ ആറ് രാവിലെ 9.30ന് ജില്ലാ മെഡിക്കൽ ഓഫീസ് പരിസരത്തുള്ള സ്റ്റേറ്റ് ന്യൂട്രീഷൻ ഹാളിൽ ഹാജരാകേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. നിയമനം തികച്ചും താത്കാലികമാണ്.

അതേസമയം, തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ലക്ചറർ ഇൻ റേഡിയേഷൻ ഫിസിക്‌സ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ വാക്ക് ഇൻ ഇന്റർവ്യു നടത്തും. ആറ് മാസക്കാലയളവിലേക്കാണ് നിയമനം. ഒരു ഒഴിവാണുള്ളത്.

റേഡിയോളജിയിൽ പോസ്റ്റ് എം.എസ്സി ഡിപ്ലോമ/ എം.എസ്സി മെഡിക്കൽ ഫിസിക്‌സ് അല്ലെങ്കിൽ മറ്റേതെങ്കിലും ബിരുദാനന്തരം ബിരുദം/ എഇആർബിയുടെ അംഗീകാരമുള്ള ഡിപ്ലോമയോ അടിസ്ഥാനയോഗ്യതയും ഒരു വർഷത്തെ ഇന്റേൺഷിപ്പുമുള്ളവർക്കോ, ബിഎആർസിയുടെ ആർഎസ്ഒ മെഡിക്കൽ സർട്ടിഫിക്കറ്റുള്ളവർക്കുമാണ് അപേക്ഷിക്കാൻ യോഗ്യത. പ്രതിമാസ വേതനം 57,700 രൂപ. ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഒക്ടോബർ 10ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2528855, 2528386.