പ്രിയങ്ക, വദ്ര കുടുംബത്തിന്റെ മരുമകള്‍; അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് എം.പി

ഡല്‍ഹി: പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസിന്റെ പുതിയ അദ്ധ്യക്ഷയാക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി ആസാമില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയായ അബ്ദുള്‍ ഖലീഖ് രംഗത്ത്. കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവി രാഹുല്‍ ഗാന്ധി വീണ്ടും നിഷേധിച്ചതിനാല്‍ പ്രിയങ്ക ഗാന്ധിയാണ് മികച്ച മത്സരാര്‍ത്ഥിയെന്നാണ് താന്‍ കരുതുന്നതെന്ന് അബ്ദുള്‍ ഖലീഖ് ട്വീറ്റ് ചെയ്തു.

‘പ്രിയങ്ക വദ്ര കുടുംബത്തിന്റെ മരുമകള്‍ ആണ്. ഭാരതീയ പാരമ്ബര്യ പ്രകാരം ഗാന്ധി കുടുംബാംഗല്ല. വിവാഹശേഷം ഒരു വനിത ഭര്‍ത്താവിന്റെ കുടുംബാംഗമായി മാറുന്നു. അതിനാല്‍ പ്രിയങ്ക ഗാന്ധി കുടുംബാംഗം അല്ല’- അദ്ദേഹം വ്യക്തമാക്കി.

അതേസമയം, രാജ്യസഭാ എം.പിയും മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംഗ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനാര്‍ത്ഥിയാകാന്‍ സാദ്ധ്യതയേറുകയാണ്. രാജസ്ഥാനിലെ അപ്രതീക്ഷിത നീക്കത്തിലൂടെ ഹൈക്കമാന്‍ഡ് കൈവിട്ട അശോക് ഗെലോട്ടിന് പകരമാകും ദിഗ് വിജയ് സിംഗ് എത്തുകയെന്നാണ് വിവരം. നിലവില്‍ ഡോ. ശശി തരൂര്‍ എം.പി മാത്രമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ തയ്യാറായിരിക്കുന്നത്.