ഇന്ത്യന്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നത് എഴുപത്തിയഞ്ച് രാജ്യങ്ങള്‍; റിപ്പോര്‍ട്ട്‌

ഇക്കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 334 ശതമാനമായിട്ടാണ് വര്‍ധിച്ചത്. എഴുപത്തിയഞ്ച് രാജ്യങ്ങളാണ് ഇന്ത്യന്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നത്. മേയ്ക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് തുടങ്ങിയ കേന്ദ്ര പദ്ധതികളിലൂടെയാണ് ഇന്ത്യ ഇത് സാദ്ധ്യമാക്കിയത്.

ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി പ്രധാനമായും അമേരിക്ക, തെക്ക്കിഴക്കന്‍ ഏഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളിലേക്കാണ്. ഏകദേശം 1,387 കോടി രൂപയുടെ പ്രതിരോധ സാമഗ്രികള്‍ 2022-23 സാമ്ബത്തിക വര്‍ഷത്തിന്റെ (ഏപ്രില്‍- ജൂണ്‍) ആദ്യ പാദത്തില്‍ ഇന്ത്യ കയറ്റുമതി ചെയ്തിരുന്നു. ഇതോടെ പ്രതിരോധ, സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട കയറ്റുമതി 2021-22 സാമ്ബത്തിക വര്‍ഷത്തില്‍ എക്കാലത്തെയും ഉയര്‍ന്ന നിലയായ 12,815 കോടി രൂപയിലെത്തി. ഇത് മുന്‍പത്തേതിനേക്കാള്‍ 54.1 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി.

അതേസമയം, 2025ഓടെ 35,000 കോടി രൂപയുടെ കയറ്റുമതി ഉള്‍പ്പെടെ 1.75 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉല്‍പ്പാദനമാണ് പ്രതിരോധ മന്ത്രാലയം ലക്ഷ്യമിടുന്നത്.