പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കൊട്ടേഷന്‍ ഏറ്റെടുത്ത് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഭാരത് ജോഡോ യാത്രയെ വിമര്‍ശിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിലെ രാഷ്ട്രീയം വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത്ജോഡോ യാത്ര തൃശൂര്‍ ജില്ലയില്‍ പര്യടനം തുടരുകയാണ്. പേരാമ്പ്രയില്‍ നിന്നാരംഭിച്ച ഇന്നത്തെ പര്യടനം വൈകിട്ട് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സമാപിക്കും. മത സമുദായിക രംഗത്തെയും സാഹിത്യ മേഖലയിലെയും പ്രമുഖരുമായി രാഹുല്‍ഗാന്ധി ഇന്ന് കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

