തൃശ്ശൂര്‍: സംസ്ഥാനത്ത് ഇന്നലെ നടന്ന പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ പറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍
‘അക്രമ സമരത്തെ അപലപിക്കുന്നു. വളരെ കുറഞ്ഞ സ്ഥലത്തു മാത്രമാണ് പോലീസ് ഉണ്ടായിരുന്നത്. അക്രമ സംഭവങ്ങള്‍ നേരിടാന്‍ പോലീസിന് കഴിയാത്തത് ദൗഭാഗ്യകരം. അക്രമത്തെ തള്ളി പറയാന്‍ മുഖ്യമന്ത്രിക്ക് കഴിയാത്തത് അത്ഭുതകരം. വിസ്മയം ഉളവാക്കിയ നിസ്സംഗതയാണ് പോലീസ് ഇന്നലെ കാണിച്ചത്. കര്‍ണാടകയില്‍ മുഖ്യമന്ത്രി പ്രസംഗിച്ച സ്ഥലം ബിജെപി നാലാം സ്ഥാനത്തു പോയ ഇടമാണ്. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ 4 ആര് എസ് എസ് ആചാര്യന്മാരുടെ 5 പുസ്തകങ്ങള്‍ പഠിപ്പിക്കുന്നു.കര്‍ണാടകയില്‍ പോയി ആര് എസ് എസ് സിലബസില്‍ കയറി കൂടുന്നു എന്ന് പ്രസംഗിക്കുന്നത് ഇരട്ടത്താപ്പാണ്. ബി ജെ പി യുമായി മുഖ്യമന്ത്രി കോംപ്രമൈസ് ചെയ്യുന്നു. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയുള്ള നടപടിയാണ്. പോപ്പുലര്‍ ഫ്രണ്ടും ആര് എസ് എസും പരസ്പരം പാലൂട്ടി വളരുന്നവരാണ്. നിരോധനം പരിഹാരം ആണോ എന്ന് ചര്‍ച്ച ചെയ്യണം.വര്‍ഗീയ ശക്തികളുമായി കോണ്‍ഗ്രസിന് കോംപ്രമൈസ് ഇല്ല. ആര് എസ് എസിനെ ചൂണ്ടികാണിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് വളര്‍ന്നത്, തിരിച്ചും അങ്ങനെ ആണ്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ അറസ്റ്റ് ശെരിയോ തെറ്റോ എന്നുള്ളത് നിയമപരമായി തെളിയിക്കട്ടെ. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമോ എന്നുള്ളത് കൂട്ടായി ചേര്‍ന്ന് ആലോചിച്ചു എടുക്കേണ്ട തീരുമാനമാണ്.’

