എന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ പ്രതികരിച്ചു: ശ്രീനാഥ് ഭാസി

കൊച്ചി: യൂട്യൂബ് ചാനല്‍ അവതാരകയെ അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികരണവുമായി യുവനടന്‍ ശ്രീനാഥ് ഭാസി രംഗത്ത്. തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി വ്യക്തമാക്കി.

ചട്ടമ്പി സിനിമയുടെ പ്രദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചട്ടമ്ബി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് അവതാരകയോട് മോശമായി സംസാരിച്ചത്. അഭിമുഖത്തിനിടെ അധിക്ഷേപിച്ചെന്ന അവതാരകയുടെ പരാതിയില്‍ മരട് പോലീസ്് ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തിരുന്നു. മാധ്യമ പ്രവര്‍ത്തകയെ ലൈംഗികമായി അധിക്ഷേപിച്ചു. ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും എഫ്ഐആര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശ്രീനാഥ് ഭാസിക്കെതിരെ മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.