കെഎസ്ആർടിസിയെ ലാഭകരമാക്കാൻ പരിഷ്‌കാരങ്ങളെ തൊഴിലാളികൾ തടസപ്പെടുത്തരുത്; ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നത് സ്റ്റേ ചെയ്യണം എന്ന തൊഴിലാളികളുടെ ആവശ്യം ഹൈക്കോടതി തള്ളി. കെഎസ്ആർടിസിയെ ലാഭകരമാക്കാൻ പരിഷ്‌കാരങ്ങളെ തൊഴിലാളികൾ തടസപ്പെടുത്തരുതെന്ന് കോടതി പറഞ്ഞു. ഡ്യൂട്ടി പരിഷ്‌കരണം സ്റ്റേ ചെയ്യാതെ കോടതി തൊഴിലാളികളുടെ ആവശ്യം തളളി.

എന്നാൽ, ഒരു വിഭാഗം തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ചത് കെഎസ്ആർടിസിയ്ക്ക് തലവേദനയാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ടിഡിഎഫ് ആണ് മുൻപ് പണിമുടക്ക് പ്രഖ്യാപിച്ചത്. അതേസമയം, കാട്ടാക്കടയിൽ ജീവനക്കാർ കൺസഷൻ ആവശ്യങ്ങൾക്കെത്തിയ അച്ഛനെയും മകളെയും ആക്രമിച്ച സംഭവത്തിൽ കെഎസ്ആർടിസി സ്വീകരിച്ച നടപടിയിൽ കോടതി തൃപ്തി രേഖപ്പെടുത്തി. കുറ്റംചെയ്ത ഉദ്യോഗസ്ഥർക്കെതിരെ കാര്യക്ഷമമായ ശിക്ഷാനടപടിയുണ്ടാകണമെന്ന് കോടതി അധികൃതർക്ക് നിർദ്ദേശം നൽകി.