രാഹുല് ഗാന്ധി കോണ്ഗ്രസ് അധ്യക്ഷനാകണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും, എന്നാല്, പാര്ട്ടി നിര്ദ്ദേശിച്ചാല് അധ്യക്ഷനാകാന് തയ്യാറെന്നും രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി.
‘അധ്യക്ഷനായി രാഹുല് ഭാരത് ജോഡോ യാത്ര നയിച്ചാല് പ്രഭാവമേറും. ഗാന്ധി കുടുംബത്തിന് എന്നില് വിശ്വാസമുണ്ട്. മുഖ്യമന്ത്രിയാകുമോ കോണ്ഗ്രസ് പ്രസിഡന്റാവുമോ എന്ന് കാലം തെളിയിക്കും’- ഗഹ്ലോട്ട് പറഞ്ഞു.
അതേസമയം, രാഹുല് ഗാന്ധി തന്നെ കോണ്ഗ്രസ് അധ്യക്ഷനാകണമെന്നാണ് പ്രവര്ത്തകരുടെ വികാരമെന്ന് സച്ചിന് പൈലറ്റ് ചൂണ്ടിക്കാട്ടി.

