മോദിയായിരുന്നു ശരി: മക്രോണ്‍

ന്യൂയോര്‍ക്ക്: യുക്രൈന്‍-റഷ്യ യുദ്ധത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തെ പിന്തുണച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍. ന്യൂയോര്‍ക്കിലെ 77-ാമത് യു.എന്‍. ജനറല്‍ അസംബ്ലിയിലായിരുന്നു മക്രോണിന്റെ പ്രതികരണം.

‘ഇത് പടിഞ്ഞാറിനെതിരേയും, പടിഞ്ഞാറിനെ പ്രതിരോധിക്കുന്ന കിഴക്കിനെതിരേയും പ്രതികാരം ചെയ്യാനുള്ള സമയമല്ല. രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കേണ്ട സമയം, നമ്മള്‍ അഭിമുഖീകരിക്കുന്ന എല്ലാ വെല്ലുവിളികളേയും ഒരുമിച്ച് നേരിടേണ്ട സമയം’-അദ്ദേഹം വ്യക്തമാക്കി.

ഉസ്ബക്കിസ്താനിലെ സമര്‍ഖണ്ഡില്‍ നടന്ന കൂടിക്കാഴ്ചയിലായിരുന്നു ‘ഇന്നത്തെ യുഗം യുദ്ധത്തിന്റേതല്ല’ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുതിനോട് പറഞ്ഞത്. ഇങ്ങനെ പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ശരി എന്നാണ് മക്രോണ്‍ ചൂണ്ടിക്കാട്ടുന്നത്.